കാസർഗോഡ് ജില്ല | Kasargod District
1. സ്ഥാപിതമായ വർഷം - 1984 മെയ് 24
2. ജനസാന്ദ്രത 654 ചതുരശ്രകിലോമീറ്റർ
3. കടൽത്തീരം 70 കിലോമീറ്റർ
4. മുനിസിപ്പാലിറ്റി 3
5. താലൂക്കുകൾ 4
6. ബ്ലോക്ക് പഞ്ചായത്ത് 6
7. ഗ്രാമപഞ്ചായത്ത് 38
8. നിയമസഭാമണ്ഡലങ്ങൾ 5
9. ലോക്സഭാ മണ്ഡലം 1 (കാസർഗോഡ്)
10. കേരള സംസ്ഥാന രൂപീകരണം നടക്കുന്നതുവരെ കാസർഗോഡ് താലൂക്ക് ഏത് ജില്ലയിൽ ആയിരുന്നു…?
• ദക്ഷിണ കാനറ
11. ചരിത്രരേഖകളിൽ ഹിലാ എന്ന് വിശേഷിപ്പിക്കപ്പെടുന്ന പ്രദേശം…• കാസർഗോഡ്
12. ഏറ്റവും ഒടുവിൽ രൂപീകൃതമായ ജില്ല..?
• കാസർകോട്
13. കേരളത്തിൽ വലിപ്പം കുറഞ്ഞ രണ്ടാമത്തെ ജില്ല…?
• കാസർഗോഡ്
14. ദൈവങ്ങളുടെ നാട്…?
• കാസർഗോഡ്
15. നദികളുടെ നാട്…?
• കാസർഗോഡ്
16. ..........
17. കേരളത്തിൽ ഏറ്റവും കൂടുതൽ പ്രാദേശിക ഭാഷകൾ സംസാരിക്കുന്ന ജില്ല…?
• കാസർഗോഡ്
18. കേരളത്തിൽ ഏറ്റവും കൂടുതൽ നദികൾ ഒഴുകുന്ന ജില്ല…?
• കാസർഗോഡ് (12)
19. അടയ്ക്ക ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന ജില്ല…?
• കാസർഗോഡ്
20. ആദ്യ ജൈവ ജില്ല…?
• കാസർഗോഡ്
21. കേരളത്തിലെ വടക്കേ അറ്റത്തുള്ള ലോക്സഭാ മണ്ഡലം…?
• കാസർഗോഡ്
22. കേരളത്തിലെ വടക്കേ അറ്റത്തെ അസംബ്ലി മണ്ഡലം..?
• മഞ്ചേശ്വരം
23. കേരളത്തിലെ ഏറ്റവും വടക്കേ അറ്റത്തെ ഗ്രാമം…?
• തലപ്പാടി
24. കേരളത്തിലെ ഏറ്റവും വടക്കേ അറ്റത്തുള്ള താലൂക്ക്…?
• മഞ്ചേശ്വരം
25. സപ്തഭാഷാ സംഗഭൂമി എന്നറിയപ്പെടുന്ന പ്രദേശം…?
• കാസർഗോഡ്
26. ബ്യാരി ഭാഷ ഉപയോഗിക്കുന്ന ജില്ല…?
• കാസർഗോഡ്
27. തുളു ഭാഷ സംസാരിക്കുന്ന ജില്ല…?
കാസർഗോഡ്….?
• കാസർഗോഡ്
28. കേരളത്തിലെ ആദ്യ സമ്പൂർണ രക്തദാന പഞ്ചായത്ത്..?
• മടിക്കൈ
29. റാണിപുരം ( മാടത്തുമല ) ഹിൽസ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്…?
• കാസർകോട്
30. ഒന്നാം കേരള നിയമസഭയിൽ ഇഎംഎസ് പ്രതിനിധാനം ചെയ്ത മണ്ഡലം…?
• നീലേശ്വരം
31. ഒന്നാം കേരള നിയമസഭയിലേക്ക് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി….?
• ഉമേഷ് റാവു ( മഞ്ചേശ്വരം മണ്ഡലം )
32. മല്ലികാർജ്ജുന ക്ഷേത്രം സ്ഥിതിചെയ്യുന്നത്…?
• കാസർഗോഡ്
33. ചാലൂക്യരാജവായ കീർത്തിവർമൻ 2 ന്റെ ശിലാശാസനം ഏത് ക്ഷേത്രത്തിലാണ് സ്ഥാപിച്ചത്…?
• അഡൂർ മഹാലിംഗേശ്വര ക്ഷേത്രം
34. എന്റോസൾഫാൻ ദുരിത ബാധിതമായ കാസറഗോട്ടെ ഗ്രാമങ്ങൾ…?
• പേട്ര, സ്വർഗ്ഗ
35. എന്റോസൾഫാൻ ഏത് വിഭാഗത്തിൽ പെടുന്നു
• ഓർഗാനോ ക്ലോറൈഡ്
36. എന്റോസൾഫാന്റെ മറ്റു പേരുകൾ…?
• Benzoepin, Parrysulfan, Endocel,Phasar, Thiodan, Thionex
37. എന്റോസൾഫാന്റെ രസസൂത്രം….?
• C6, H6, CI6, O3, S
38. എന്റോസൾഫാന്റെ ദുരിതത്തെ കുറിച്ച് പ്രതിപാദിക്കുന്ന പ്രശസ്തമായ നോവൽ…?
• എൻമകജെ
39. എൻമകജെ എഴുതിയത്…?
• അംബികാസുതൻ മങ്ങാട്
40. എൻഡോസൾഫാൻ ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാൻ കേന്ദ്ര സർക്കാർ നിയോഗിച്ച കമ്മീഷൻ…?
• സി ഡി മായി കമ്മീഷൻ
41. എൻഡോസൾഫാൻ ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാൻ കേരള സർക്കാർ നിയോഗിച്ച കമ്മീഷൻ…?
• അച്യുതൻ കമ്മീഷൻ
42. എൻഡോസൾഫാൻ സമര നായിക…?
• ലീലാകുമാരി അമ്മ
43. എൻഡോസൾഫാൻ ദുരന്തം കേന്ദ്ര വിഷയമാക്കി അടുത്തിടെ പുറത്തിറങ്ങിയ നിരവധി പുരസ്കാരങ്ങൾ കരസ്ഥമാക്കിയ ചിത്രം…?
• വലിയ ചിറകുള്ള പക്ഷികൾ
44. എൻഡോസൾഫാൻ ഇരകളുടെ നേർക്കാഴ്ച വരച്ചുകാട്ടിയ മനോജ് കാന സംവിധാനം ചെയ്ത മലയാള ചലച്ചിത്രം…?
• അമീബ
45. പഴയകാലത്ത് ഫ്യൂഡൽ എന്നറിയപ്പെട്ടിരുന്നത്…?
• ബേക്കൽ
46. കേരളത്തിലെ ഏറ്റവും ചെറിയ നദി…?
• മഞ്ചേശ്വരം പുഴ
47. കേരളത്തിലെ വടക്കേ അറ്റത്തു കൂടി ഒഴുകുന്ന പുഴ…?
• മഞ്ചേശ്വരം പുഴ
48. കേരളത്തിലെ ഏറ്റവും വലിയ കോട്ട…?
• ബേക്കൽ കോട്ട
49. ബേക്കൽ കോട്ടയും ചന്ദ്രഗിരി കോട്ടയും സ്ഥിതിചെയ്യുന്നത്…?
• കാസർഗോഡ്
50. 1731 കാഞ്ഞങ്ങാട് കോട്ട പണി കഴിപ്പിച്ചത്…?
• സോമശേഖര നായ്ക്കർ
51. കാസർകോട് ജില്ലയിലെ പ്രധാന കലാരൂപം…?
• യക്ഷഗാനം
52. യക്ഷഗാനത്തിന് ഉപജ്ഞാതാവായി കരുതപ്പെടുന്നത്…?
• പാർത്ഥിസുബ്ബൻ
53. ഹോസ്ദുർഗ്ഗ് കോട്ട എന്നറിയപ്പെടുന്നത്…?
• കാഞ്ഞങ്ങാട് കോട്ട
54. കർണാടക ഗൃഹനിർമാണ ശൈലിയോട് സാമ്യമുള്ള മായിപ്പാടി കൊട്ടാരം സ്ഥിതി ചെയ്യുന്നത്…?
• കാസർഗോഡ്
55. കേരളത്തിലെ കേന്ദ്ര സർവകലാശാലയുടെ ആസ്ഥാനം
• കാസർഗോഡ്
56. കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രം..?
• കാസർഗോഡ്
57. കേരളത്തിൽ പുകയില കൃഷി നടത്തുന്ന ജില്ല…?
• കാസർഗോഡ്
58. 1941 കയ്യൂർ സമരം നടന്ന ജില്ല…?
• കാസർഗോഡ്
59. കാസർഗോഡ് ജില്ലയിൽ സ്ഥിതി ചെയ്യുന്ന കേരളത്തിലെ ഏക തടാക ക്ഷേത്രം…?
• അനന്തപുരം ക്ഷേത്രം
60. അനന്തപുരം ക്ഷേത്രത്തിലെ ആരാധനാമൂർത്തി…?
• ശ്രീ മഹാവിഷ്ണു
61. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന് മൂലസ്ഥാനം ആയി കണക്കാക്കപ്പെടുന്ന ക്ഷേത്രം…?
• അനന്തപുരം
62. അനന്തപുരം ക്ഷേത്രത്തിലെ സംരക്ഷകനായി കരുതപ്പെടുന്ന തടാകത്തിൽ കാണപ്പെടുന്ന മുതല…?
• Babiya
63. ലോകത്തിലെ ഒരേയൊരു സസ്യഭുക്കായ മുതലായി കരുതപ്പെടുന്നത്…?
• Babiya
64. മനുഷ്യനിർമ്മിതമായ കേരളത്തിലെ ഏക വനം…?
• കരീം ഫോറസ്റ്റ് പാർക്ക്
65. 1946 തോൽവിറക് സമരം നടന്നത്..?
• ചീമേനി എസ്റ്റേറ്റ് - കാസർഗോഡ്
66. ചീമേനി തെർമൽ പവർ പ്ലാന്റ് സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നത്...?
• കാസർഗോഡാണ്
67. കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിൽ വികസിപ്പിച്ചെടുത്ത പ്രമുഖ തെങ്ങിനം…?
• TxD
68. കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം വികസിപ്പിച്ചെടുത്ത പ്രമുഖ കമുകിന്..?
• മംഗള
69. ആദ്യത്തെ ഈ പെയ്മെന്റ് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്
• മഞ്ചേശ്വരം
70. ശങ്കരാചാര്യരുടെ ശിഷ്യനായിരുന്ന നാടകാചാര്യൻ മധുവാഹിനി പുഴയുടെ തീരത്ത് സ്ഥാപിച്ച പ്രശസ്തമായ മഠം…?
• എടനീർ മഠം
71. മൗര്യ സാമ്രാജ്യ സ്ഥാപകൻ ആയ ചന്ദ്രഗുപ്തമൗര്യൻ എന്ന പേരിൽ അറിയപ്പെടുന്ന നദി..?
• ചന്ദ്രഗിരിപ്പുഴ
72. കാസർഗോഡ് ജില്ലയിലെ ഏറ്റവും നീളം കൂടിയ നദി…?
• ചന്ദ്രഗിരിപ്പുഴ
73. കാസർഗോഡ് പട്ടണത്തെ u ആകൃതിയിൽ ചുറ്റി ഒഴുകുന്ന പുഴ…?
• ചന്ദ്രഗിരിപ്പുഴ
74. ചന്ദ്രഗിരി പുഴയുടെ പോഷക നദി…?
• കുടുബൂർ പുഴ.
75. ചന്ദ്രഗിരി പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന പ്രശസ്തമായ കോട്ട…?
• ചന്ദ്രഗിരി കോട്ട
76. ബേക്കൽ കോട്ടയും ചന്ദ്രഗിരി കോട്ടയും പണികഴിപ്പിച്ചത്…?
• ശിവപ്പ നായ്ക്കർ
Post a Comment