പ്രകാശസംശ്ലേഷണം | Photosynthesis Important Questions in Malayalam

1. ഹരിതകത്തിൽ അടങ്ങിയിരിക്കുന്ന ലോഹം
Ans. മഗ്നീഷ്യം

2. ഇലകൾക്ക് പച്ച നിറം നൽകുന്ന വർണ്ണ വസ്തു
Ans. ഹരിതകം
3.ചുവന്ന ചീരയ്ക്ക് ആ നിറം നൽകുന്നത്
Ans. സാന്തോഫിൽ

4. പ്രകാശ സംശ്ലേഷണത്തിന് ആവശ്യമായ വർണ്ണകം
Ans. ഹരിതകം 

5.പ്രകാശ സംശ്ലേഷണത്തിന്റെ പ്രവർത്തന തോത് കൂടിയ പ്രകാശം
Ans. ചുവപ്പ്

6.പ്രകാശസംശ്ലേഷണം ഏറ്റവും കുറവ് നടക്കുന്നത് 
Ans. മഞ്ഞ പ്രകാശത്തിൽ

7.ഭക്ഷ്യ ശൃംഖലയിലെ അവസാന കണ്ണി
Ans.വിഘാടകർ 

8.ഭക്ഷ്യ ശൃംഖലയിലെ ആദ്യ കണ്ണി
Ans. ഉൽപാദകർ

9.ഹരിത സ്വർണ്ണം എന്നറിയപ്പെടുന്നത്
Ans. മുള

10.സമാധാനത്തിന്റെ വൃക്ഷം 
Ans. ഒലിവു മരം

11. സൗരോർജ്ജത്തെ സ്വീകരിച്ച് സസ്യങ്ങൾ ആഹാരം നിർമ്മിക്കുന്ന പ്രക്രിയയാണ്
Ans. പ്രകാശസംശ്ലേഷണം

12.ക്ലോറോഫിൽ ഇല്ലാത്ത കര സസ്യം
Ans. കുമിൾ

13.സസ്യങ്ങളിൽ കാണപ്പെടുന്ന പച്ചനിറമുള്ള ജൈവകണം
Ans. ഹരിതകണം

14.സസ്യങ്ങൾക്ക് അന്തരീക്ഷത്തിൽ നിന്നും വായു ലഭ്യമാകുന്നത്
Ans. സ്റ്റൊമാറ്റയിലൂടെ

15.ബഹു നേത്ര എന്നറിയപ്പെടുന്നത്
Ans. കൈതച്ചക്ക

16.ഭൂമിയിലെത്തുന്ന സൗരോർജത്തിൽ സസ്യങ്ങൾ ഉപയോഗപ്പെടുത്തുന്നത് ഊർജ്ജത്തിന്റെ അളവ്
Ans. 5%

17.ഇലകൾ, പൂക്കൾ , ഫലങ്ങൾ എന്നിവയ്ക്ക് ഓറഞ്ച് നിറം നൽകുന്നത്
Ans. കരോട്ടിൻ

18.കാട്ടുമരങ്ങളുടെ ചക്രവർത്തി എന്ന് അറിയപ്പെടുന്നത്
Ans. തേക്ക്

19.ബാച്ചിലേഴ്സ് ബട്ടൺ എന്നറിയപ്പെടുന്നത്
Ans. വാടാർമല്ലി

20.നിറമില്ലാത്ത ജൈവകണം ആണ്
Ans. ശ്വേതകണം

21.സസ്യങ്ങളുടെ അടുക്കള എന്നറിയപ്പെടുന്നത്
Ans. ഇലകൾ

22.സസ്യ കോശത്തിലെ അടുക്കള എന്നറിയപ്പെടുന്നത്
Ans. ഹരിതകണം

23.ഹരിതകമില്ലാത്ത ഏകകോശ സസ്യം
Ans. യീസ്റ്റ്

24. കരോട്ടിനോയിഡുകൾ എന്നറിയപ്പെടുന്നത്
Ans. കരോട്ടിനും സാന്തോഫില്ലും

25.പൂക്കൾ, ഇലകൾ എന്നിവയ്ക്ക് പർപ്പിൾ, നീല എന്നീ നിറങ്ങൾ നൽകുന്നത്
Ans. ആന്തോസയാനിൻ

Post a Comment