These Questions are collected from LDC 2013 Thiruvananthapuram Question paper. First solve all questions and check your answer with answer key. For help and mistakes join WhatsApp group and ask to admin
1. ഒരു ചതുരത്തിന് നീളം വീതിയെകൾ 3 സെന്റീമീറ്റർ കൂടുതലാണ് അതിന്റെ ചുറ്റളവ് 26 സെന്റീമീറ്റർ ആയാൽ നീളം എത്ര
2. ഒരു ത്രികോണത്തിലെ കോണുകൾ 1:3:5 എന്ന അംശബന്ധത്തിൽ ആയാൽ ഏറ്റവും ചെറിയ കോണളവ് എത്ര
3. 25 പദങ്ങളുള്ള ഒരു സമാന്തര ശ്രേണിയിലെ പദങ്ങളുടെ തുക 400 ആയാൽ ഈ ശ്രേണിയുടെ 13 ആം പദം എത്ര
4. ഒരു ബസ്സ് മണിക്കൂറിൽ 56 കിലോമീറ്റർ വേഗതയിൽ സഞ്ചരിച്ച 5 മണിക്കൂർ കൊണ്ട് ഒരു സ്ഥലത്തെത്തുന്നു നാലുമണിക്കൂർ കൊണ്ട് അതെ സ്ഥലത്തെത്തണങ്കിൽ ബസ്സിൻറെ വേഗത എത്ര വർധിപ്പിക്കണം.
5. ഒരു സംഖ്യയുടെ 15% 9 ആയാൽ സംഖ്യ ഏത്
6. ഒരു സംഖ്യയുടെ 4 മടങ്ങി നേക്കാൾ 5 കുറവ് ആ സംഖ്യയുടെ മൂന്ന് മടങ്ങി നേക്കാൾ 3 കൂടുതലാണ് എന്നാൽ സംഖ്യ ഏത്
7. രാഹുലിന് തുടർച്ചയായ 5 കണക്കു പരീക്ഷയിൽ കിട്ടിയ ശരാശരി മാർക്ക് 45 ആണ് ആറാമത്തെ കണക്കു പരീക്ഷയിൽ എത്ര മാർക്ക് ലഭിച്ചാൽ രാഹുലിനെ ശരാശരി മാർക്ക് 50 ആകും
8. 30 പേർ ചേർന്ന് 8 ദിവസം കൊണ്ട് ചെയ്തു തീർക്കുന്ന ഒരു ജോലി 40 പേർ എത്ര ദിവസം കൊണ്ട് ചെയ്തു തീർക്കും
9. അടുത്ത സംഖ്യ ഏത്?
4, 25, 64,__ ( 39 , 121 , 81 , 100 )
10. A എന്ന ബിന്ദുവിൽ നിന്നും ഒരാൾ 40 കിലോമീറ്റർ കിഴക്കോട്ട് അവിടെനിന്നും നേരെ വലത്തോട്ടു 40 കിലോമീറ്റർ അവിടെനിന്നും നേരെ ഇടത്തോട്ട് 20 കിലോമീറ്റർ അവിടെ നിന്നും ഇടത്തോട്ട് 40 കിലോമീറ്റർ വീണ്ടും അവിടെ നിന്ന് വലത്തോട്ട് പത്തു കിലോമീറ്റർ നടന്നു ഇപ്പോൾ അയാൾ എത്ര അകലെയാണ്
Answers
- 8 c.m
- 20
- 16
- 14 km/hr
- 60
- 8
- 75
- 6
- 121
- 70
Post a Comment